Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്എംഎ (സ്‌പൈനൽ മസ്‌കുലർ അട്രോഫി) രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇമ്രാൻറെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് (2021 ജൂലൈ 9 വെള്ളി) യോഗം ചേരും. ഹൈക്കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡിൽ ആറ് ഡോക്ടർമാരാണുള്ളത്. രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജിലേ ഡോക്ടർമാരാണ്.18 കോടി രൂപ ചിലവുള്ള മരുന്നിനായി സർക്കാർ സഹായം ആവശ്യപ്പെട്ട ഇമ്രാൻറെ പിതാവ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ആരോഗ്യസ്ഥിതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്.അപൂർവ രോഗം ബാധിച്ചതിനാൽ ജനിച്ച നാൾ മുതൽ കഴിഞ്ഞ അഞ്ച് മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഇമ്രാൻ ചികിത്സയിൽ കഴിയുകയാണ്. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂൽ കപ്പാലം സ്വദേശി മുഹമ്മദിൻറെ ജീവിതം കഴിഞ്ഞ ദിവസങ്ങളിലായി ഏവരുടെയും കണ്ണ് നനയിച്ചിരുന്നു. മുഹമ്മദിനുള്ള മരുന്നിനായി കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങൾ 18 കോടി രൂപ സമാഹരിച്ചതും ഏറെ ചർച്ചാവിഷയമായിരുന്നു.

Readers Comment

Add a Comment