Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:20 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്നുമുതൽ ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിക്കും. വെയർ ഹൗസ് നികുതി 25ൽ നിന്ന് 13 ശതമാനമായി കുറച്ചതോടെയാണ് ബാറുകളിൽ വീണ്ടും മദ്യം ലഭ്യമാകുന്നത്. നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് ബാർ ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം.

നേരത്തെ, എട്ട് ശതമാനമായിരുന്ന ലാഭവിഹിതമാണ് 25 ശതമാനമായി ബെവ്‌കോ വർധിപ്പിച്ചത്. ഇതിനെതിരെ ബാർ ഉടമകൾ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കുകയോ മദ്യത്തിന്റെ വിൽപ്പന വില ഉയർത്തുകയോ വേണമെന്ന ആവശ്യമാണ് ബാർ ഉടമകൾ മുന്നോട്ടുവെച്ചത്. ലാഭമില്ലാതെ വിൽക്കുകയും 10 തമാനം വിറ്റുവരവ് നികുതി സർക്കാരിലേക്കു നൽകുകയും ചെയ്യണമെന്ന നിബന്ധന അംഗീകരിക്കാനാകില്ലെന്നും ബാറുടമകൾ അറിയിച്ചു. പതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ 18 മുതൽ ബാറുകളിൽ മദ്യ വിൽപ്പന നിർത്തിവെച്ചു. ബെവ്‌കോ ലാഭവിഹിതം ഉയർത്താത്ത ബിയർ മാത്രമാണു വിൽപന നടത്തിയിരുന്നത്. 

തുടർന്ന് പ്രശ്‌നം ചർച്ച ചെയ്യാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ, നികുതി സെക്രട്ടറി സൗരവ് ജെയിൻ, ധനകാര്യ വകുപ്പിലെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (ഫിനാൻസ് റിസോഴ്‌സസ്) ജി.ആർ ഗോകുൽ എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തിലാണ് ബാർ ഉടമകളുടെ ചർച്ച നടത്തിയത്. നികുതി 13 ശതമാനമായി കുറയ്ക്കാമെന്ന് സർക്കാർ നിലപാട് എടുത്തതോടെ ചർച്ച സമവായത്തിലെത്തുകയായിരുന്നു.

കോവിഡ് കാലത്ത് ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ നീണ്ട വരി തുടരുന്നതിൽ ഹൈക്കോടതി സർക്കാരിനെയും ബെവ്‌ക്കോയെയും രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബാറുകൾ മുഖേനയും മദ്യവിതരണം നടത്താനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോയത്.

Readers Comment

Add a Comment