Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിസന്ധികളോട് പോരാടി സബ് ഇൻസ്‌പെക്ടർ പദവിയിലെത്തി വാർത്തകളിൽ ഇടം നേടിയ ആനി ശിവക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണക്കെതിരെ പോലീസ്​ കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ്​ സ്​റ്റേഷനിൽ മറ്റൊരു ഹൈക്കോടതി അഭിഭാഷകൻ അഡോഫിൻ മാമച്ചൻ നൽകിയ ​പരാതിയിലാണ്​ പോലീസ്​ കേസെടുത്തിരിക്കുന്നത്​.

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പ്രൈഫലിന്റെ യുആർഎൽ സഹിതമാണ് പരാതി നൽകിയത്.അധിക്ഷേപം നടത്തിയ വ്യക്തി താനടങ്ങുന്ന അഭിഭാഷക സമൂഹത്തിൽ നിന്നുള്ളതാണെന്നും തങ്ങളെല്ലാം അവരുടെ നടപടിയെ ശക്തമായി തന്നെ അപലപിക്കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഇതിനോടകം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു.

Readers Comment

Add a Comment