Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:16 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.വിവാഹ ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാനാണ് സർക്കാർ അനുമതി. എന്നാൽ മദ്യശാലയ്ക്ക് മുന്നിൽ അഞ്ഞൂറ് പേരാണ് ഒത്തുകൂടുന്നത്. മദ്യത്തിനായുള്ള വരിയിലുള്ളവർക്ക് കൊവിഡുണ്ടോ ഇല്ലയോ എന്ന് സർക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി അന്വേഷിച്ചു. അപ്പോഴാണ് മദ്യശാലയ്ക്ക് മുന്നിൽ അനിയന്ത്രിതമായുള്ള ഒത്തുകൂടൽ. മദ്യവിൽപനയുടെ കുത്തക ബെവ്കോയ്ക്കാണ്. സർക്കാരിന് ലാഭം മാത്രമാണോ ലക്ഷ്യമെന്നും കോടതി ആരാഞ്ഞു. ജനങ്ങളുടെ ആരോഗ്യം പ്രധാനമാണെന്നും കോടതി ഓർമിപ്പിച്ചു.രാജ്യത്തെ കൊവിഡ് നിരക്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടി അടിയന്തര സ്വീകരിക്കണമെന്ന് എക്സൈസ് കമ്മിഷണറോടും ബെവ്കോ എം.ഡിയോടും കോടതി നിർദേശിച്ചു. കേസ് അടുത്ത ചൊവ്വാഴ്ചക്ക് ശേഷം പരിഗണിക്കും. അതിനകം ഇതുവരെയുള്ള നടപടികളെ കുറിച്ച് സർക്കാർ വിശദീകരിക്കണം.ബെവ്കോ എം.ഡി.യും എക്സൈസ് കമ്മിഷണറും ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. തൃശൂർ കറുപ്പം റോഡിൽ ബെവ്കോ ഔട്ട്ലറ്റിന് മുന്നിലെ തിരക്ക് കച്ചവടത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി കടയുടമകൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിവാഹത്തിന് ആളെ കുറച്ച് മദ്യശാലയ്ക്ക് മുന്നിൽ കൂടുതൽ പേരെ അനുവദിച്ചത് സംബന്ധിച്ച് പ്രതിപക്ഷ സംഘടനകളും വിവിധ മതസംഘടനകളും സർക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു

Readers Comment

Add a Comment