Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇൻഷ്വറൻസ് പരിരക്ഷയെന്ന റേഷൻ വ്യാപാരികളുടെ വർഷങ്ങളായുള്ള ആവശ്യം സഫലമാകുന്നു. റേഷൻ വ്യാപാരികൾക്ക് ഏഴ് ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്താൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച് നിരവധി റേഷൻ വ്യാപാരികൾ മരിച്ചപ്പോൾ ഈ ആവശ്യം വ്യാപാരികൾ ശക്തമായി ഉന്നയിച്ചിരുന്നു.റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് പുതുതായി ചുമതലയേറ്റയുടൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വ്യക്തമാക്കിയിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രിയാണ് ഇതു സംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്.അതേസമയം തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അർഷാദിൻറെ ഭാര്യയ്ക്ക് സർക്കാർ ജോലിയും 20 ലക്ഷം രൂപയുടെ ധനസഹായവും നൽകാനും മന്ത്രിസഭ തീരുമാനിച്ചു. 18 വയസുവരെ മക്കളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. ഓണക്കാലത്ത് എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യകിറ്റ് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.സസ്‌പെൻഷൻ കാലാവധി പൂർത്തിയാകുന്ന എം.ശിവശങ്കറിൻറെ കാര്യത്തിൽ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. ജൂലൈ 16നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻറെ സസ്‌പെൻഷൻ കാലാവധി അവസാനിക്കുന്നത്.

Readers Comment

Add a Comment