Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:17 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

ജൂലായ് മാസത്തിൽ 90 ലക്ഷം ഡോസ് വാക്‌സിൻ അധികമായി നൽകണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് ജനസംഖ്യാ അനുപാതത്തിൽ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് വന്നയാളുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്.സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

ജൂലായ് മാസത്തിൽ 90 ലക്ഷം ഡോസ് വാക്‌സിൻ അധികമായി നൽകണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് ജനസംഖ്യാ അനുപാതത്തിൽ അല്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗികളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡ് വന്നയാളുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്.

കൊവിഡ് നിയന്തണങ്ങളുമായി സംസ്ഥാനം സ്വീകരിച്ച എല്ലാ നടപടികളിലും കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തിയതായും ടിപിആർ നിരക്ക് സംബന്ധിച്ച് ആശങ്കകളില്ലെന്നുമാണ് കേന്ദ്രസംഘം അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകമായ നിർദേശങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ആശുപത്രികൾ കേന്ദ്രസംഘം സന്ദർശിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു

Readers Comment

Add a Comment