Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര മന്ത്രി സഭാ പുന സംഘടയനയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഉന്നത ഉദ്യോഗസ്ഥരും ജില്ലാകളക്ടർമാരും അടക്കം 35 പേരെ മാറ്റി.  മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയെ മാറ്റി. ധനകാര്യസെക്രട്ടറിയായിരുന്ന സഞ്ജയ് കൗൾ ആണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ടീക്കാറാം മീണയ്ക്ക് പ്ലാനിംഗ് എക്കണോമിക്സ്  അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് പുതിയ ചുമതല. ആശാതോമസിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി അധികചുമതല നൽകി.മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചുമതലയാണ്  ആശാതോമസിന് ഉള്ളത്.  പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ ചുമതലയിൽ തുടരും. ഡോ. വേണുവാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി.  ടൂറിസത്തിന്റെ ചുമതലയും വഹിക്കും. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് പുനർവിന്യസിച്ചിരിക്കുന്നത്. ഏഴു ജില്ലകളിൽ പുതിയ കളക്ടർമാരെയും നിയമിച്ചു. ഹരിത വി കുമാറിനെ തൃശൂർ കളക്ടറായി നിയമിച്ചു. ദിവ്യ എസ് അയ്യർക്ക് പത്തനംതിട്ടയിലും ഷീബാ ജോർജിനെ ഇടുക്കിയിലും നിയമിച്ചു. പി കെ ജയശ്രീയാണ് കോട്ടയം കളക്ടർ. എറണാകുളം കളക്ടറായിരുന്ന എസ് സുഹാസിനെ മാറ്റി. ജാഫർ മാലിക്കിനാണ് പകരം നിയമനം. നരസിംഹുഗാരി ടി എൽ റെഡ്ഡി കോഴിക്കോട് കളക്ടറാകും. ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കളക്ടർ.

കുടുംബശ്രീ ചുമതലയിലുള്ള എസ് ഹരികിഷോറിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു.  ബിശ്വനാഥ് സിൻഹയാണ് പുതിയ ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി. കയർ വകുപ്പിന്റെ ചുമതല രാജേഷ് കുമാർ സിൻഹയ്ക്ക് നൽകി. എറണാകുളം കളക്ടർ എസ് സുഹാസിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ എംഡിയായി നിയമിച്ചു. 

കാസർഗോഡ് കളക്ടർ ഡി സജീത് ബാബുവാണ് സിവിൽ സപ്ലൈസ് ഡയറക്ടർ. ആനന്ദ് സിംങ് പൊതുമരാമത്ത് സെക്രട്ടറിയാകും.  ബിജു പ്രഭാകറാണ് ഗതാഗത സെക്രട്ടറി. കോഴിക്കോട് കളക്ചർ സാംബശിവറാവുവിനെ സർവ്വേവകുപ്പ് ഡയറക്ടറായി നിയമിച്ചു. വ്യവസായ വികസന കോർപ്പറേഷൻ എംഡി എം.ജി രാജമാണിക്യം എസ് സി വകുപ്പ് ഡയറക്ടറായി പൂർണ അധിക ചുമതല നൽകി.

കോട്ടയം കളക്ടർ അഞ്ജന എം പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും. എച്ച് ദിനേശൻ പഞ്ചായത്ത് ഡയറക്ടർ ആയും എത്തും. റാണി ജോർജ്ജിന് സാമൂഹിക നീതി വകുപ്പ് ചുമതലയാണ് നൽകിയിരിക്കുന്നത്. ഡോ ഷർമ്മിയ്ക്ക് നികുതി വകുപ്പ്, ടിങ്കു ബിശ്വാളിന്  തുറമുഖം ചുമതലകൾ നൽകി. ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെയാണ് പുനർവിന്യസിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ (ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ), രാജേഷ്‌കുമാർ സിൻഹ (കയർ, വനം വന്യജീവി വകുപ്പ്) റാണിജോർജ് (സാമൂഹികനീതി വകുപ്പ്, വനിതാ ശിശുവികസനം, സാംസ്‌കാരികം), സെക്രട്ടറിമാരായ ഡോ. ശർമിള മേരി ജോസഫ് (നികുതി, സ്‌പോർട്സ്, യൂത്ത് അഫയേഴ്സ്, ആയുഷ്), ടിങ്കു ബിസ്വാൾ (തുറമുഖം, അനിമൽ ഹസ്ബൻഡറി, ഡെയറി ഡെവലപ്മെന്റ്), ആനന്ദ് സിങ് (പബ്ലിക് വർക്‌സ്, കെ.എസ്.ടി.പി.), സുരഭ് ജെയിൻ (ലോക്കൽസെൽഫ് അർബൻ), ഡോ. രത്തൻ യു. ഖേൽക്കർ (കേരള ചരക്ക്-സേവന നികുതി), ബിജു പ്രഭാകർ (ട്രാൻസ്‌പോർട്ട് സെക്രട്ടറി), സി.എ. ലത (ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്) എന്നിവർക്ക് ചുമതലകൾ നൽകി.

Readers Comment

Add a Comment