Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷനായി 'വേവ്- വാക്‌സിൻ സമത്വത്തിനായി മുന്നേറാം'എന്ന പേരിൽ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരെയും വാക്‌സിനേഷൻറെ ഭാഗമാക്കി മാറ്റാനാണ് പദ്ധതി.ഇതിനായി ആക്ഷൻ പ്ലാൻ അരോഗ്യ വകുപ്പ് രൂപീകരിച്ചു കഴിഞ്ഞു. ആശാവർക്കർമാരുടെ സേവനം ഉപയോഗിച്ചാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഇതിനാവശ്യമായ ചിലവുകൾ കൊവിഡ് ഫണ്ടുകളിൽ നിന്ന് എൻ.എച്ച്.എം വഴി നൽകും. വാർഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷൻ പ്രക്രിയ പ്രവർത്തിക്കുക. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കും.ഓരോ പഞ്ചായത്തിലും ഓരോ ആശാവർക്കർമാർ ഉള്ളതിനാൽ ആ പ്രദേശത്ത് വാക്‌സിൻ കിട്ടാതെ പോയ ആൾക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ആ വാർഡിൽ വാക്‌സിനെടുക്കാത്ത 18 വയസിന് മുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പ് വരുത്തും. ഇതുകൂടാതെ സ്മാർട്ട് ഫോണുള്ള വ്യക്തികളെ സ്വയം രജിസ്റ്റർ ചെയ്യാൻ ആശാവർക്കർമാർ പ്രോത്സാഹിപ്പിക്കും.കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ആശാവർക്കർമാർ വീട്ടിൽ സന്ദർശനം നടത്തി രജിസ്റ്റർ ചെയ്യിപ്പിക്കുന്നത്. കോവിനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും. പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നത്.ആവശ്യമെങ്കിൽ ദിശ കോൾ സെൻററിൽ നിന്ന് കൂടുതൽ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രജിസ്‌ട്രേഷൻറെ പുരോഗതി നിരീക്ഷിക്കും. വാക്‌സിൻ സ്‌റ്റോക്കിൻറെ ലഭ്യത അടിസ്ഥാനമാക്കി ഇവർക്ക് വാക്‌സിൻ നൽകുന്നതാണ്. ജില്ലയിൽ നിന്നോ പെരിഫറൽ തലത്തിൽ നിന്നോ വാക്‌സിനേഷൻറെ ഷെഡ്യൂളിങ് നടത്തുകയും വ്യക്തികളെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ അറിയിക്കുകയും ചെയ്യും.
23.82°C








