Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:14 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ഒന്നരമാസമായി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ട ബസേലിയോസ് തോമസ് പ്രഥമൻ ബാവ  സുഖം പ്രാപിച്ചതിനെ ആശുപത്രി വിട്ടു. തക്കസമയത്ത്  വിദ​ഗ്ധ   ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക്  മാറ്റിയതിനാലാണ് അദ്ദേഹത്തിന് ഇത്ര വേ​ഗം ആശുപത്രി വിടാനായത്. നിലവിൽ പുത്തൻ കുരിശ് പാത്രിയാർക്ക സെന്ററിൽ വിശ്രമത്തിൽ കഴിയുകയാണ് ബാവ.കർശന കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ബാവയെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയിട്ടില്ലെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.  വാർധക്യ സഹജമായ രോ​ഗങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഡിസ്ചാർജ് ചെയ്യാമായിരുന്നുവെങ്കിലും  ഫിസിയോതെറാപി കൂടി കഴിഞ്ഞാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ഇക്കഴിഞ്ഞ    ജൂൺ നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Readers Comment

Add a Comment