Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭീമ കൊറേഗാവ് കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സാമിയുടെ മരണത്തിൽ പ്രതിഷേധവുമായി മാവോയിസ്റ്റുകൾ. തൃശൂർ വിയ്യൂർ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകളാണ് പ്രതിഷേധിക്കുന്നത്. നിരാഹാരമിരുന്നാണ് ഇവർ പ്രതിഷേധമറിയിക്കുന്നത്. രൂപേഷടക്കമുള്ള പത്തോളം മാവോയിസ്റ്റുകളാണ് ജയിലിൽ സമരം നടത്തുന്നത്.സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കാൻ അനുമതി ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ നൽകിയ ഹർജി തള്ളിയതിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാരം. ദരിദ്രരോടും താഴേക്കിടയിലുള്ളവരോടും സ്വാമി കാണിച്ച പ്രതിബദ്ധത തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രൂപേഷ് ഹർജിയിൽ പറഞ്ഞത്. എന്നാൽ, അത്തരം കീഴ് വഴക്കങ്ങൾ ഇല്ലെന്നും ഇവയൊന്നും അനുവദിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കാൻ അനുമതി ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ നൽകിയ ഹർജി തള്ളിയതിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാരം. ദരിദ്രരോടും താഴേക്കിടയിലുള്ളവരോടും സ്വാമി കാണിച്ച പ്രതിബദ്ധത തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രൂപേഷ് ഹർജിയിൽ പറഞ്ഞത്. എന്നാൽ, അത്തരം കീഴ് വഴക്കങ്ങൾ ഇല്ലെന്നും ഇവയൊന്നും അനുവദിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
23.82°C








