Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കെ എം ഷാജിക്കെതിരെ കൂടുതൽ തെളിവുകൾ. ഷാജി വീട് നിർമ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകൾ ഉള്ളതായും തെളിഞ്ഞിരിക്കുകയാണ്. ഇതോടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയ്ക്കെതിരെ നടപടികൾ ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.കേസിൽ ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. വീട് നിർമ്മാണത്തിൽ വൻ ക്രമക്കേട് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഷാജിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തത്.

കെ എം ഷാജിയുടെ വീട് അളന്നു തിട്ടപ്പെടുത്തുമ്പോൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനകത്തെ ആഢംഭര വസ്തുക്കളുടേയും ,ഫർണിച്ചറുകളുടേയും വിലയും രേഖപ്പെടുത്തിയിരുന്നു.ഇതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഷാജിയെ മൂന്നാം വട്ടം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.


 

Readers Comment

Add a Comment