Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോർഡുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനും ഇരട്ട അംഗത്വം ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. മന്ത്രിയുടെ ചേംബറിൽ ചേർന്ന തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇരട്ട അംഗത്വം ഒഴിവാക്കുന്നതിന് ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവര ശേഖരണം നടത്തും. ക്ഷേമനിധി ബോർഡുകളിൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യം ഉറപ്പാക്കണം. ബോർഡുകൾ വഴി നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് തൊഴിലാളികളിൽ അവബോധമുണ്ടാക്കണം. അംഗത്വം വർധിപ്പിക്കുന്നതിനായി വിവിധ ക്ഷേമനിധി ബോർഡുകളുമായി ആലോചിച്ച് കാമ്പയിനുകളും സ്‌പെഷ്യൽ ഡ്രൈവുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.തൊഴിൽ വകുപ്പ് ഓഫിസുകൾ തൊഴിലാളി സൗഹൃദമാക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്. ഇതിന് അനുസൃതമായ നടപടികൾ സ്വീകരിക്കുന്നതിന് തയാറാകണം. ലഭിക്കുന്ന പരാതികളിലും അപേക്ഷകളിലും പ്രതിദിന നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത കാണിക്കണം. പൊതുജനങ്ങൾ പരാതികളും അപേക്ഷകളും നൽകിയാൽ ഉടനടി പരിഹരിക്കപ്പെടും എന്ന ബോധ്യം ഉറപ്പു വരുത്താൻ ഓഫിസുകൾക്ക് കഴിയണം. രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ പുതുക്കൽ ഉൾപ്പെടെ അപേക്ഷ ലഭിക്കുന്ന ദിനത്തിൽ തീർപ്പുകൽപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കരുത്താകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തിൽ ലേബർ കമ്മീഷണർ ഡോ. എസ്.ചിത്ര സ്വാഗതം ആശംസിച്ചു. അഡീഷണൽ ലേബർ കമ്മീഷണർമാർ, റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫിസർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു.
23.82°C








