Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യം കഴിഞ്ഞ രണ്ടുവർഷമായി ലോക്ക് ടൗണിലാണ് ....ലോകം യുദ്ധസമാനമായ സാഹചര്യത്തിൽ കൊറോണ വൈറസിനോട് പൊരുതുമ്പോൾ അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതരത്തിൽ തലസ്ഥാനത്ത് ഗുരുതരമായ പ്രതിരോധ വീഴ്ച സംഭവിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ മാതൃകാ മെഡിക്കൽ കോളേജ് എന്ന് വാഴ്ത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.കൊറോണ വാർഡിൽനിന്നും രോഗികൾ ഉപയോഗിച്ച് പുറം തള്ളുന്ന മരുന്നുകുപ്പികളും പ്ലാസ്റ്റിക് ബോട്ടിലുകളുമുൾപ്പടെ നാട്ടുകാർ പെറുക്കിയെടുത്തു സമീപത്തെ ഹോൾ സെയിൽ ആക്രിക്കടയിൽ വിൽക്കുന്ന തെളിവുകൾ ഇതാ ഐ ടു ഐ ന്യൂസ് പുറത്തുവിടുന്നു. ഇന്ത്യയിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാകുമ്പോഴും സംസ്ഥാനത്തു എന്തുകൊണ്ടാണ് കേസുകൾ ഇത്രയും കൂടുന്നത് എന്നതിനുള്ള ചെറിയ ഒരു ഉദാഹരണമാണിത്.... എത്ര അലക്ഷ്യമായി.. ഉത്തരവാദിത്വരഹിതമായിയാണ് കോവിഡ് വാർഡുകളിൽനിന്നുള്ള മാലിന്യം കൈകാര്യം ചെയ്യുന്നതെന്ന് കാണുക..
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലേഡീസ് ഹോസ്റ്റലിനു സമീപത്തായുള്ള പാർക്കിങ് ഗ്രൗണ്ടിലാണ് കൊറോണ വാർഡിൽനിന്നുള്ള മാരകമായ വെയിസ്റ്റുകൾ കുന്നുപോലെ കുട്ടിയിട്ടിരിക്കുന്നത്. കൊറോണ വാർഡുകളിൽനിന്നുള്ള വെയ്സ്റ്റ് ആണെന്നറിയാതെ ദിവസവും നൂറുകണക്കിന് ആൾക്കാരാണ് ഇതിനു സമീപം വാഹനങ്ങൾ കൊണ്ട് പാർക്കുചെയ്യുന്നതും ഇടപഴകുന്നതും... ഈ മാലിന്യങ്ങൾ തോട്ടിലൂടെ ഒഴുകി തൊട്ടടുത്തുള്ള കുടിവെള്ള സ്രോതസ്സുകളിലേക്കും കിണറുകളിലേക്കും എത്തുന്നു.
കോവിഡ് വാർഡുകളിൽ നിന്നും രോഗികൾ ഉപേക്ഷിക്കുന്ന വാട്ടർ ബോട്ടിലുകളും, മരുന്നുകുപ്പികളും മറ്റു പാഴ് വസ്തുക്കളുമാണ് വളരെ അലക്ഷ്യമായി ജനവാസകേന്ദ്രത്തോട് ചേർന്ന് ഡംപ് ചെയിതിരിക്കുന്നതു. ഇവിടെനിന്നും ലോക്ക്ഡൗണിനെത്തുടർന്നു ദുരിതത്തിലായ ജനങ്ങൾ ഈ പാഴ്‌വസ്തുക്കൾ ശേഖരിച്ചു സമീപത്തുള്ള ആക്രിക്കടയിൽ വിൽക്കുന്നു. ഇത് ഇവിടെനിന്നും കേരളത്തിലെ മറ്റുകേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലെ പ്രോസസ്സിംഗ് കേന്ദ്രങ്ങളിലേക്കും പോകുന്നു. ഇതുമായി ബന്ധപ്പെടുന്ന എല്ലാവർക്കും അണുബാധയേൽക്കാൻ വളരെയേറെ സാധ്യതയുള്ള ഈ ഉത്തരവാദിത്തരഹിതമായ പ്രവർത്തി ആരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതാണ് വിചിത്രം..
നാഴികക്ക് നാല്പതുവട്ടം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ ഊർജ്വസ്വലമായി നടക്കുന്നുണ്ടെന്നു വീമ്പിളക്കുന്നുണ്ടെങ്കിലും രോഗബാധ കൂടുന്നതും ടി പി ആർ നിരക്ക് കുറയാത്തതിന്റെയും കാരണങ്ങൾക്ക് അധികൃതർക്ക് ഉത്തരമില്ല.. തലസ്ഥാനത്തു കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളിൽ ഉള്ള പാളിച്ചകളും പോരായ്മകളും ഞങ്ങൾ നടത്തിയ ഒരു അന്വേഷണറിപ്പോർട്ട് കഴിഞ്ഞദിവസം നൽകിയിരുന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.. ഈ പ്രവർത്തനങ്ങൾക്കാണ് ആരോഗ്യമന്ത്രി അവാർഡുകൾ വാരികൂട്ടിയതെന്നതും ഓർക്കുക..
28.73°C








