Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 5:42 am
  • 29th September, 2026
  • Scattered Clouds
25.01°C25.01°C
  • Humidity: 95 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കസ്റ്റംസ് ആവശ്യമുന്നയിച്ചത്. ഇത് കോടതി തള്ളുകയായിരുന്നു. അതേസമയം, തനിക്ക് കസ്റ്റഡിയിൽ മർദനമേറ്റതായി അർജുൻ കോടതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ നഗ്നനാക്കി മർദിച്ചുവെന്നാണ് ആരോപണം.

സ്വർണക്കടത്തിന് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം ലഭിച്ചതായി കോടതിയിൽ കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്ന് സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ച് യുവാക്കളെ ആകർഷിക്കുകയും സാമൂഹിക വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുകയും ചെയ്തു. ഇതിൽ കൂടുതൽ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

 

Readers Comment

Add a Comment