Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:43 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആനക്കൊമ്പിൽ തീർത്ത ദശാവതാര ശിൽപ്പവുമായി രണ്ട് പേർ പിടിയിൽ. ദശാവതാര ശിൽപ്പങ്ങൾ വിൽക്കാൻ ശ്രമിച്ച അച്ഛനും മകനുമാണ് പിടിയിലായത്. പട്ടാമ്പിയിലാണ് സംഭവം.ഫോറസ്റ്റ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ശിൽപ്പങ്ങൾ കണ്ടെടുത്തത്. വിളയൂർ കരിങ്ങനാടുകുണ്ട് സ്വദേശി രാമചന്ദ്രൻ, മകൻ പത്മരാജൻ എന്നിവരാണ് പിടിയിലായത്. ഏഴ് സെന്റി മീറ്റർ ഉയരവും രണ്ട് സെന്റി മീറ്റർ വീതിയുമുള്ള 10 ചെറുശിൽപ്പങ്ങൾ 70 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു ഇവരുടെ ശ്രമം.

ശിൽപ്പങ്ങൾ കൈവശം വെയ്ക്കാനുള്ള പുരാവസ്തു വകുപ്പിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു രാമചന്ദ്രന്റെയും പത്മരാജന്റെയും വാദം. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് അംഗീകരിച്ചില്ല. രേഖകൾ അംഗീകൃതമാണെങ്കിൽ പോലും വിൽപ്പനയ്ക്ക് അനുമതിയില്ലെന്ന് അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ സ്വദേശിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയ ശിൽപ്പങ്ങൾ വൻ തുകയ്ക്ക് മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്

Readers Comment

Add a Comment