Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡി ജി പി ഉത്തരവ് ഇറക്കി. തൃശൂർ റൂറൽ എസ് പി ജി പൂങ്കുഴലിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പീഡനത്തിന് ഇരയായ യുവതി റൂറൽ എസ് പിക്കെതിരെ തുടർച്ചയായി ആരോപണം ഉന്നയിച്ചിരുന്നു.ഇതേ കേസിൽ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ മയൂഖ ജോണി വനിതാ കമ്മീഷനെതിരെ നിലപാട് എടുത്തിരുന്നു. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും എത്തിയില്ലെന്നും കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്നുമാണ്  മയൂഖ ജോണി പറഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു.

കേസിൽ പ്രതി ജോൺസന്റെ കുടുംബത്തിൽ നിന്നും അന്വേഷണ സംഘം  മൊഴിയെടുത്തിരുന്നു. പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തു.അതേസമയം,  ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ചുങ്കത്ത് ജോൺസൺ. ബലാത്സംഗക്കേസ് ആയതിനാൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ജോൺസൺ ഒളിവിൽപ്പോയത്. കഴിഞ്ഞ ദിവസം ജോൺസന്റെ മകനിൽ നിന്നും മകളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ഇരുവരും പീഡനത്തിനിരയായ യുവതിയുടെ അടുത്ത സുഹൃത്തുക്കളാണ്. 

സിയോൻ സഭയിൽ നിന്ന് പുറത്ത് പോയതിനുള്ള വൈരാഗ്യത്താൽ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ജോൺസന്റെ കുടുംബം പൊലീസിനോട് പറഞ്ഞത്. കേസിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴിയിൽ കൂടുതൽ സാഹചര്യ തെളിവുകൾ വിശദീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽപ്പേരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. കേസ് അട്ടിമറിച്ചത് സംബന്ധിച്ച് മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. റിപ്പോട്ട് സമപ്പിക്കാൻ സംഘം കൂടുതൽ സമയം തേടിയിട്ടുണ്ട്‌. മയൂഖ ജോണിയുടെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തതിൽ ഈ കേസ് മുക്കാൻ പോലീസിനൊപ്പം നിന്നത് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനെന്ന് വിവരം. ഇരയായ യുവതിക്കൊപ്പം തൃശൂരിൽ  ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മയൂഖ ഒരു ബിഷപ്പും ഈ പീഡനം മുക്കാൻ ഇടപെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയത്. 2016 ജുലൈയിൽ ചുങ്കത്ത് ജോൺസൺ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്നും മയൂഖ ഇന്നലെ പറഞ്ഞിരുന്നു . പീഡന ആരോപണ വിധേയനായ ജോൺസണുമായി ബിഷപ്പിന് പലയിടപാടുകളുണ്ടായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ വീട്ടിൽ ബിഷപ്പിന് സർവ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. 

Readers Comment

Add a Comment