Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബേപ്പൂരിൽ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം നിർമ്മിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘നമ്മൾ ബേപ്പൂർ’ പദ്ധതിയുടെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയേഴാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള വിശിഷ്ടാതിഥിയായിരുന്നു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ടിൽ ഉൾപ്പെടുത്തി ബഷീറിന്റെ ഓർമ്മകൾ ഉണർത്തുന്ന കേന്ദ്രം ഇവിടെ സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു. ‘രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ ടൂറിസം മേഖലയിൽ ലിറ്റററി സർക്യൂട്ട് എന്ന സംവിധാനം വരികയാണ്. ‘ബഷീറിന്റെ കൃതികൾ ഏതു കാലത്തും ആ കാലഘട്ടത്തിന്റെ സാഹചര്യത്തിനനുസരിച്ച്‌ പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു. 50 വർഷം മുൻപ് എഴുതിയത് ഇന്നും ജനങ്ങളിൽ വലിയ പ്രാധാന്യമുള്ളതായി മാറുന്നു. ഇന്നും ബഷീറിന്റെ കൃതികൾ മനുഷ്യപക്ഷത്താണെന്നും മന്ത്രി ഓർമപ്പെടുത്തി.

Readers Comment

Add a Comment