Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നാളെ ഉണ്ടാകുമെന്ന് സൂചന. മന്ത്രിമാരാകൻ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ളവർ ഡൽഹിയിലേക്ക് തിരിച്ചു.

ഇതിനിടെ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെഹ്ലോതിനെ കർണാടക ഗവർണറായി നിയമിച്ചു. മന്ത്രിസഭാ അഴിച്ചുപണിയുടെ മുന്നോടിയായിട്ടാണ് ഈ നീക്കം. പി.എസ്.ശ്രീധരൻ പിള്ളയെ മിസോറാമിൽ നിന്ന് ഗോവയിലേക്ക് മാറ്റിയതടക്കം എട്ട് ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഇറക്കിയിട്ടുണ്ട്.

അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാൾ എംപിമാരായ ശാന്തനു ഠാക്കൂർ, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആർ.സി.പി.സിങ്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്. ഈ നേതാക്കൾ ഇതിനോടകം ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തു.

Readers Comment

Add a Comment