Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ അംഗങ്ങൾക്ക് എം.എ യൂസഫലി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. 300ലധികം മിമിക്രി കലാകാരന്മാരാണ് സംഘടനയിൽ ഉള്ളത്.

കൊച്ചി ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജിൽ നിന്ന് ഭക്ഷ്യകിറ്റുകൾ സംഘടനയുടെ പ്രസിഡന്റും സംവിധായകനുമായ നാദിർഷാ, സെക്രട്ടറിയും മുതിർന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് എന്നിവർ ഏറ്റുവാങ്ങി. സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണ സമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്.സാജു നവോദയ , ടിനി ടോം, ഹരിശ്രീ മാർട്ടിൻ, കോട്ടയം നസീർ, കലാഭവൻ ജോഷി, കലാഭവൻ നവാസ്, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജോൺ, വിനോദ് കെടാമംഗലം, തുടങ്ങിയവർ പങ്കെടുത്തു. നാദിർഷയിൽ നിന്ന് ഏലൂർ ജോർജ്, സൈനൻ കെടാമംഗലം, സുമേഷ് തുടങ്ങിയവർ ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി.

Readers Comment

Add a Comment