Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:11 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിസോറം ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഗോവ ഗവർണറാകും. ഇതു സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുറപ്പെടുവിച്ചു. ഡോ.കെ.ഹരിബാബുവാണ് പുതിയ മിസോറം ഗവർണർ.. 2019 നവംബറിലായിരുന്നു ശ്രീധരൻ പിള്ള മിസോറാം ഗവർണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരൻ പിള്ള.

കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ടിനെ കർണാടക ഗവർണറാക്കി. ഹരിയാന ഗവർണർ സത്യദേവ് നാരായൺ ആര്യയെ ത്രിപുര ഗവർണറാക്കി. ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവർണർ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് ഹിമാചൽ പ്രദേശ് ഗവർണർ. ജാർഖണ്ഡ് ഗവർണറായി ത്രിപുര ഗവർണർ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗൻഭായ് പട്ടേൽ ആണ് മധ്യപ്രദേശിലെ പുതിയ ഗവർണർ.

Readers Comment

Add a Comment