Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. ഉദയനാപുരം താഴത്തുതറ, പി.കെ. നാരായണനെ (53) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയായ 43 വയസ്സുകാരിയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തിട്ടുണ്ട്.

ജൂൺ 21ന് ഉച്ചയ്ക്കു ശേഷമാണു ആശുപത്രിയിലെത്തിയ വീട്ടമ്മയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ച നിലയിലായിരുന്നു ഇവരെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. വയർ കഴുകുന്നതിന് അടച്ചിട്ട മുറിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാരായണൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. നാരായണനൊപ്പം ഒരു വനിത ജീവനക്കാരി കൂടി ഉണ്ടായിരുന്നു. ഇവർ പുറത്തേക്കു പോയപ്പോഴാണു പീഡനശ്രമം നടന്നത്.

ആശുപത്രി വിട്ടു വീട്ടിലെത്തിയപ്പോൾ ഇവർ സംഭവം ഭർത്താവിനെ അറിയിക്കുക ആയിരുന്നു. തുടർന്നു പൊലീസിൽ പരാതി നൽകി. 2018ൽ നാരായണനെതിരെ സമാന പരാതി ഉയർന്നിരുന്നു. അന്ന് 10 ദിവസം ജോലിയിൽനിന്നു മാറ്റി നിർത്തി. ഗാന്ധിനഗർ എസ്‌എച്ച്‌ഒ കെ. ഷിജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ഹരിദാസ്, പിആർഒ പി.വി. മനോജ് വൈക്കം സ്റ്റേഷനിലെ പിആർഒ മോഹനൻ, എസ്‌ഐമാരായ കെ.എസ്. ഷാജി, എ.പി സജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

'വനിതകളായ രോഗികൾക്ക് ഇത്തരം ചികിത്സകൾ നടത്തുമ്പോൾ  വനിതാ ജീവനക്കാർ ഒപ്പം വേണമെന്നു കർശന നിർദ്ദേശം നൽകിയിരുന്നു. കൂട്ടിരിപ്പുകാരിൽ ഒരാളുടെ സാന്നിധ്യവും ഉണ്ടായിരിക്കണം. സംഭവസമയം വനിതാ ജീവനക്കാരിയും രോഗിയുടെ കൂട്ടിരിപ്പുകാരന്റെയും സാന്നിധ്യം മുറിയിൽ ഇല്ലാതിരുന്നതു സംബന്ധിച്ചും വിശദമായി അന്വേഷിക്കും.' ഡോ. ടി.കെ. ജയകുമാർ (സൂപ്രണ്ട്, മെഡിക്കൽ കോളജ്, കോട്ടയം)

Readers Comment

Add a Comment