Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെ അന്നത്തെ പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ലെന്ന് സുപ്രീംകോടതി.ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും എം.എൽ.എ.മാർ വിചാരണ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വാക്കാൽ പരാമർശിച്ചു2015-ൽ ധനബിൽ അവതരണത്തിനിടെ നിയമസഭയിൽ നടന്ന കൈയാങ്കളിയെക്കുറിച്ച് ശക്തമായ പരാമർശങ്ങളാണ് തിങ്കളാഴ്ച സുപ്രീംകോടതി വാക്കാൽ നടത്തിയത്. പ്രഥമദൃഷ്ട്യാ സംഭവത്തിൽ കർശന നടപടിയെടുക്കേണ്ടതാണെന്ന് ബെഞ്ച് പറഞ്ഞു. എം.എൽ.എ. പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമപ്രകാരം വിചാരണ നേരിടണം. ഇതുപോലുള്ള പെരുമാറ്റത്തിൽ എന്തുസന്ദേശമാണ് അവർ നൽകുന്നതെന്ന് ജസ്റ്റിസ് എം.ആർ. ഷാ ചോദിച്ചു. ധനബിൽ അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തിയ അംഗത്തെ സംരക്ഷിക്കുന്നതിൽ എന്ത് പൊതുതാത്പര്യമാണുള്ളതെന്നും കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു.. മന്ത്രി വി. ശിവൻകുട്ടിയുൾപ്പെടെയുള്ള അംഗങ്ങൾക്കെതിരായ കേസ് പിൻവലിക്കാൻ അനുമതി തേടുന്ന സംസ്ഥാന സർക്കാരിന്റെ ഹർജി ഈ മാസം 15-നു പരിഗണിക്കാനായി മാറ്റിവെച്ചു.

Readers Comment

Add a Comment