Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:24 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്. തുടർന്ന് ഹാർബർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനാണ് മരിച്ചത്.കഴിഞ്ഞയിടയ്ക്കാണ് തുഷാർ അത്രി കൊച്ചി നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാൾക്ക് നൽകിയത്. കൈവശം ആയുധവും നൽകിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment