Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:18 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കത്തോലിക്കാ ബാവ കടുത്ത ന്യൂമോണിയയും ശ്വാസ തടസത്തെയും തുടർന്ന് വെന്റിലേറ്ററിലായി. കഴിഞ്ഞ ഒന്നര വർഷമായി ക്യാൻസർ ബാധിതനായ അദ്ദേഹം പരുമല മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതയായിരുന്നെങ്കിലും കോവിഡ് പരിപൂർണ്ണമായി മാറിയിരുന്നെങ്കിലും ഇടയ്ക്ക് ന്യൂമോണിയ ബാധിതനായിരുന്നു. കഴിഞ്ഞ നാലുദിവസമായി ന്യൂമോണിയ ബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ സാച്വറേഷൻ ലെവൽ താഴുകയും ഓക്സിജൻ ലെവൽ നാല്പത്തിലും താഴ്ന്നതിനെത്തുടർന്ന് വെന്റിലേറ്റർ സംവിധാനം ഏർപ്പെടുത്തി. കാതോലിക്ക ബാവായുടെ ആരോഗ്യനില വഷളായിട്ടും സഭാ നേതൃത്വം ഇതുവരെ ഔദ്യോഗികമായി ഒരറിയിപ്പും ഇതുവരെ പുറത്തിറക്കിയിട്ടില്ല. സഭാ വക്താവിനെ ഈ വിവരം ഇതുവരെ അറിയിച്ചിട്ടില്ല എന്നതാണ് ലഭ്യമായ വിവരം

 

Readers Comment

Add a Comment