Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്.വിസ്മയയുടെ മരണത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരൺ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. അതേസമയം ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകൻ പറഞ്ഞു.കിരണിന് കൊവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിർത്തിവച്ചിരിക്കുകയാണ്. കിരൺ ഇപ്പോൾ നെയ്യാറ്റിൻകര സബ് ജയിലിലാണുള്ളത്.
23.82°C








