Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വ്യവസായ-തൊഴിൽ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റെക്‌സ് 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് യോഗം.
ഇന്ന് വൈകുന്നേരം ചേരുന്ന യോഗത്തിൽ കേരളത്തിലെ വ്യവസായ-തൊഴിൽ മേഖലകൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. കേരളത്തിലേക്കു വ്യവസായം ആകർഷിക്കാനും വ്യവസായികളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാനും നടപടികളുണ്ടാകും. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും ചർച്ചയാകും.വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കിറ്റെക്‌സ് കമ്പനിയിൽ തുടർച്ചയായി പരിശോധന നടത്തിയ സാഹചര്യത്തിലാണ് 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്നു കമ്പനി അറിയിച്ചത്. കിറ്റെക്‌സ് അപ്പാരൽ പാർക്ക് ആരംഭിക്കേണ്ടെന്നും തീരുമാനിച്ചു.
29.82°C








