Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:36 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മദ്യശാലകളിൽ നിന്നും പബ്ബുകളിൽ നിന്നും കോടിക്കണക്കിന് രൂപ പണപ്പിരിവ് നടത്തിയ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി ദില്ലിയിലെ ഒളിത്താവളത്തിലെന്ന് സൂചന. ഇതിനിടെ അനിൽ ദേശ്മുഖിന്റെ മകനെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.

ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസിൽ അനിൽ ദേശ് മുഖിന് കുരുക്ക് മുറുകുകയാണ്. ബാറുടമകളിൽ നിന്ന് വാങ്ങിയ 4 കോടി ഷെൽ കമ്പനികളിലൂടെ അനിൽ ദേശ്മുഖിന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയെന്നതിന് തെളിവുകൾ ലഭിച്ചു. ഈ ട്രസ്റ്റുമായി ബന്ധപ്പെട്ട് 50 കോടിയോളം രൂപയുടെ ഇടപാടുകൾ ദുരൂഹമായും തുടരുന്നു. ഇതിനെല്ലാം സഹായിച്ച മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും ഓഫീസ് അസിസ്റ്റന്റിനെയും ഇഡി അറസ്റ്റ് ചെയ്തിട്ടുമുണ്ട്.രണ്ട് തവണയും ചോദ്യം ചെയ്യലിന് മുങ്ങിയ മന്ത്രിയെ തേടി ഇഡി ഉദ്യോഗസ്ഥർ മുംബൈയിലെ വസതികളിൽ കഴിഞ്ഞ ദിവസവും പോയെങ്കിലും മന്ത്രി മുങ്ങിയെന്നാണ് മനസിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. ദില്ലിയിൽ ഒളിവിൽ നിന്ന് നിയമസഹായം തേടുകയാണെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് ചോദ്യം ചെയലിന് ഹാജാരാകാനാണ് ഒടുവിലെ നോട്ടീസ്. അനിൽ ദേശ്മുഖിന്റെ മകൻ ഹൃശികേശിനോട് ബുധനാഴ്ചയ്ക്കുള്ളിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Readers Comment

Add a Comment