Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഒളിച്ചോടിയ നാലു പെൺകുട്ടികളെ സമയോചിതമായ ഇടപെടലിലൂടെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പിക് അപ് ഡ്രൈവർ. മാന്നാറിലെ ബാലികാ സദനത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച നാലു പെൺകുട്ടികളെയാണ് പിക്അപ് വാൻ ഡ്രൈവർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. 16, 17 വയസ്സ് വീതമുള്ള നാലു പെൺകുട്ടികളാണ് ശനിയാഴ്ച പുലർച്ച 12 മണിയോടെ ബാലികസദനത്തിലെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.ബാലികാ സദനത്തിന്റെ മതിൽ ചാടി രക്ഷപ്പെട്ട പെൺകുട്ടികൾ മാന്നാർ ടൗണിലെത്തി വാനിന് കൈ കാണിക്കുകയായിരുന്നു.
എവിടെ പോകണമെന്ന് ചോദിച്ച ഡ്രൈവറോട് കുട്ടികളിൽ ഒരാൾ കുമ്പഴയിൽ എന്നാണ് മറുപടി നൽകിയത്. അമ്പലപ്പുഴ, കുമ്പഴ, നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്. വാൻ ഡ്രൈവർ തന്ത്രപൂർവം കുട്ടികളെ വാഹനത്തിൽ കയറ്റി നേരെ പത്തനംതിട്ടയിൽ എത്തിയ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി തിരിക്കുകയായിരുന്നു.
ബാലികസദനത്തിൽ കഴിയാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഒളിച്ചോടിയതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്. സ്റ്റേഷനിലെ വനിത പൊലീസുകാർ കുട്ടികൾക്ക് കൗൺസലിങ് നൽകി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. അവിടെ നിന്ന് വനിത പൊലീസ് അടക്കം എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കി ഒളിച്ചോടാൻ ഉണ്ടായ കാരണം കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
28.73°C








