Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:23 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളി താരം സജൻ പ്രകാശിനെ അർജുന അവാർഡിന് ശുപാർശ ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ. തുടർച്ചയായ രണ്ടാം വർഷമാണ് നീന്തൽ ഫെഡറേഷൻ സജനെ അർജുന അവാർഡിന് ശുപാർശ ചെയ്യുന്നത്. സജൻ പ്രകാശിനൊപ്പം വെറ്ററൻ കോച്ച് കമലേഷ് നാനാവതിയെ ധ്യാൻചന്ദ് പുരസ്‌കാരത്തിനും നീന്തൽ ഫെഡറേഷൻ ശുപാർശ ചെയ്തു.

എ ക്വാളിഫിക്കേഷനോടെ 200 മീറ്റർ ബട്ടർഫ്‌ലൈയിൽ സജൻ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമത്തെതിയാണ് സജൻ ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്. 1:56:38 സെക്കൻഡിൽ സജൻ ഒന്നാമതായി ഫിനിഷ് ചെയ്തു. 1:56.48 സെക്കൻഡായിരുന്നു ഒളിംപിക്‌സ് യോഗ്യതാ സമയം. നേരത്തെ ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാഗത്തിൽ ഒളിംപിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല.

Readers Comment

Add a Comment