Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:19 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുപ്രീം  കോടതി ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും. കേസുകളിലെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ വ്യത്യസ്തനായ ഇദ്ദേഹം മഹാമാരി കാലത്ത് രാജ്യത്ത് കഷ്ടതകൾ അനുഭവിക്കുന്നവരെ തന്റെ വിധികളിലൂടെ അശോക് ഭൂഷൺ ചേർത്ത് പിടിച്ചു.

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന് ഉത്തരവിട്ടും കൊവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സുപ്രധാന നിർദേശവും നൽകിയാണ് അശോക് ഭൂഷണിന്റെ പടിയിറക്കം.കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബത്തിന് ധനസഹായത്തിന് അർഹതയുണ്ടെന്നും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ കുഴപ്പങ്ങൾ പരിഹരിക്കണമെന്ന് അടക്കമുള്ള അശോക് ഭൂഷണിന്റെ വിധി ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി തീർന്നിരുന്നു.

ലോക്ക്ഡൗണിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള യാത്രയ്ക്കും ഭക്ഷണത്തിനുമടക്കം സുപ്രധാന ഉത്തരവുകൾ ഇറക്കി. മൊറട്ടോറിയൽ കാലയളവിൽ കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് നിർദേശം നൽകി. അയോദ്ധ്യ തർക്ക ഭൂമിക്കേസ്, മറാത്ത സംവരണം, ദയാ വധം തുടങ്ങി ഒരുപിടി ചരിത്രപരമായ വിധികളുടെ ഭാഗമായി.

അതേസമയം, ശബരിമല പുനഃപരിശോധന ഹർജിയുമായി ബന്ധപ്പെട്ട ഒൻപത് അംഗ വിശാല ബെഞ്ചിലും അശോക് ഭൂഷൺ അംഗമായിരുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചു.

Readers Comment

Add a Comment