Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:25 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടിൽ കസ്റ്റംസ് റെയ്ഡ്. സ്വർണക്കൊള്ളയ്ക്ക് ഷാഫിയും കൊടി സുനിയും സഹായിച്ചുവെന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവിൽ കസ്റ്റംസുള്ളത്. ഇതിന് മുമ്പായി ഷാഫിയുടെ വീട്ടിലും പരിശോധന നടത്തിയതായാണ് വിവരം. കൊടി സുനിയുമായും ഷാഫിയുമായും അർജുൻ ആയങ്കിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിലൂടെ കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ അർജുൻ ആയങ്കിയുടെ വീട്ടിലാണ് കസ്റ്റംസ് ആദ്യം റെയ്ഡ് നടത്തിയത്. തുടർന്ന് കാറ് ഒളിപ്പിച്ച സ്ഥലത്തും പരിശോധന നടത്തി.കസ്റ്റംസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണ്ണം പൊട്ടിക്കുന്നതിന് സഹായിച്ചുവെന്ന മൊഴി അർജുൻ ആയങ്കി നൽകിയത്. ഇതിനുള്ള പ്രതിഫലം ഇവർക്ക് നൽകിയെന്നും അർജുൻ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്.

Readers Comment

Add a Comment