Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:33 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവ ആങ്ങാട് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പറവൂർ മന്നം സ്വദേശി സഹൽ ആണ് പിടിയിലായത്. കേസിലെ ആറാം പ്രതിയായ സഹൽ യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ്.ഭർത്താവുൾപ്പെടെ കേസിൽ പ്രതികളായ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ്‌ലത്തിനെ വിവാഹം കഴിച്ചത്. ഭർതൃ വീട്ടിലെത്തിയ നഹ്‌ലത്തിന്റെ പിതാവിനും മർദ്ദനമേറ്റിരുന്നു. തുടർന്ന് ഭർത്താവ് ജൗഹർ, ജൗഹറിൻറെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിൻറെ സുഹൃത്ത് മുഹതാസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഗാർഹിക പീഡന വകുപ്പ് ചുമത്തിയതിനാൽ അന്വേഷണം നടത്തിയ ആലങ്ങാട് സി.ഐ. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ആലുവ ആങ്ങാട് സ്വദേശി നഹ്‌ലത്താണ് ഭർതൃ വീട്ടിൽ നിന്ന് ക്രൂര പീഡനത്തിന് ഇരയായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Readers Comment

Add a Comment