Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:23 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭ  ഭൂമി വിവാദത്തിൽ ബിഷപ്പിനെതിരെ പോസ്റ്ററുകൾ. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനെതിരെയാണ്  ഇന്ന് രാവിലെ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഭൂമി വിവാദത്തിൽ ബിഷപ്പ് അതിരൂപതയെ വഞ്ചിച്ചെന്നും ബിഷപ്പ് തിരികെ പോകണമെന്നുമാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. അതിരൂപതയുടെ പള്ളികൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അൽമായ മുന്നേറ്റം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റർ. ഇതോടെ ഒരിടവേളയ്ക്കു ശേഷം സഭ ഭൂമി വിവാദം വീണ്ടും സജീവമാവുകയാണ്.

ജൂലൈ 3 സിറോ മലബാർ സഭാ ദിനമാണ്. മാർത്തോമാശ്ലീഹായുടെ ദുക്‌റാന തിരുനാൾ ദിനമായ ഇന്നു കോവിഡിന്റെ പശ്ചാത്തലത്തിൽ സിറോമലബാർ സഭയിൽ   പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.  സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

എന്നാൽ സഭാ ദിനം എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധ ദിനം ആയി ആചരിക്കുകയാണ്. വിവാദ ഭൂമി ഇടപാടിലെ നഷ്ടം അതിരൂപതയുടെ ഭൂമി വിറ്റ് നികത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചണിത്. ഇതിന്റെ ഭാഗമായാണ് അതിരൂപതയിലെ പള്ളികൾക്ക് സമീപം ബിഷപ് ആന്റണി കരിയിലിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചത്.

Readers Comment

Add a Comment