Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് വ്യാപകമായി വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ വിലസുന്നു. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരിൽ വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫേ ഉടമയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വ്യൂ ടവറിൽ പ്രവർത്തിക്കുന്ന ഡോട്ട് കോം ഇന്റർനെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് മാനന്തവാടിയിൽ പിടിയിലായത്.ജില്ലയിൽ വലിയതോതിൽ വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുന്നതിന് 200 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. ഒട്ടേറെ പേർക്ക് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതായാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പോലും ഇയാളുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പലരും യാത്രകൾ ചെയ്തിട്ടുണ്ട്.
ഗവണ്മെന്റിന്റെ ബാർകോഡ് ഉൾപ്പെടെ രേഖപ്പെടുത്തിയായിരുന്നു ഇയാൾ സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കഫേ അടച്ചു പൂട്ടി സീൽ ചെയ്യുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിലേക്കെല്ലാം യാത്ര ചെയ്യണമെങ്കിൽ കൊവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരുന്നു. ഇത് മുതലെടുത്താണ് വ്യാജ സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ആൾക്കെതിരെ എടുത്ത അതേ നടപടി തന്നെ അത് വാങ്ങി യാത്ര ചെയ്തവർക്കെതിരെയും വേണമെന്ന ആവശ്യവും അറസ്റ്റിനെ തുടർന്ന് ഉയർന്നു വരുന്നുണ്ട്.
23.82°C








