Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെതിരെ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴി. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വരാൻ തങ്ങളെ സഹായിച്ചത് ടിപി കേസ് പ്രതികളാണെന്ന് അർജുൻ ആയങ്കി കസ്റ്റംസിനോട് പറഞ്ഞു. കരിപ്പൂരിലെ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അർജുൻ കസ്റ്റംസിനോട് പറയുന്നു. എന്നാൽ ഇത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായാണ് കസ്റ്റംസ് ഇതിനെ കാണുന്നത്.കരിപ്പൂർ വിമാനത്താവളം വഴി ഏറ്റവും ഒടുവിലായി നടന്ന സ്വർണക്കടത്ത് നിഷേധിച്ച അർജുൻ നിഷേധിച്ചെങ്കിലും ഇതിന് മുമ്പ് സ്വർണക്കടത്തുകാരുടെ പക്കൽ നിന്ന് സ്വർണം കവർന്നതായി സമ്മതിച്ചു. സ്വർണക്കടത്തിന് സഹായിച്ച ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയിരുന്നെന്നും അർജുൻ വ്യക്തമാക്കുന്നു. ടിപി കേസ് പ്രതികൾ നിർദ്ദേശിക്കുന്ന വ്യക്തികൾക്കാണ് ലാഭവിഹിതം നൽകിയത്.കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം ലഭിച്ചെന്നും പാനൂർ ചൊക്ലി മേഖലയിലാണ് ഒളിവിൽ അർജുൻ ഒളിവിൽ പോയത്. കൂടാതെ താൻ കരിപ്പൂരിൽ എത്തിയത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് ഊരിപ്പോകാനുള്ള ശ്രമമാണ് അർജുൻ നടത്തുന്നതെന്നാണ്മ കസ്റ്റംസ് വ്യക്തമാക്കുന്നത്.അതേസമയം, കേസിൽ സജേഷിനെ കസ്റ്റഡിയിൽ എടുക്കാൻ തക്ക തെളിവുകളില്ലെന്നാണ് സൂചന. സജേഷിനെ നേരത്തെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ചിലപ്പോൾ ടിപി കേസ് പ്രതികളെ ചോദ്യം ചെയ്‌തേക്കും.
23.82°C








