Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ അനിൽകാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകും. ഗാർഹിക പീഡന പരാതിയിൽ കർശന നടപടിയുണ്ടാകും. സ്ത്രീധനമടക്കമുള്ള വിഷയങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
സ്ത്രീ സുരക്ഷയിൽ എൻ.ജി.ഒമാരുടെ സഹായം തേടും. സ്വർണക്കടത്ത് തടയാൻ പ്രത്യേക സ്‌കീം കൊണ്ടുവരുമെന്നും ഡി.ജി.പി വ്യക്തമാക്കി.അടിസ്ഥാന പൊലീസിംഗ് നവീകരിക്കുമെന്നും എല്ലാ കേസുകളും വേഗത്തിൽ തീർപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വർണക്കടത്ത് ഉൾപ്പടെയുള്ള കേസുകൾ പ്രത്യേക പരിഗണന നൽകി അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
23.82°C








