Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി കർണാടക സർക്കാർ. കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കർണാടക സർക്കാറിന്‍റെ പുതിയ ഉത്തരവ്. ഇന്നലെ വൈകിട്ട് പുറത്തിറക്കിയ ഉത്തരവ് തിരുത്തിയാണ് പുതിയ കൊവിഡ് മാനദണ്ഡം പുറത്തിറക്കിയത്.സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കാൻ കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിക്കണം. അല്ലെങ്കില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്. ഇതായിരുന്നു വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് മാറിയാണ് കൊവിഡ് വാക്സിന്‍റെ ഒരു ഡോസെങ്കിലും സ്വീകരിച്ചാല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കര്‍ണാടകയില്‍ പ്രവേശിക്കാമെന്ന് ഉത്തരവ് പുതുക്കിയത്. അടിയന്തര സാഹചര്യമാണെങ്കില്‍ സ്വാബ് പരിശോധന നടത്തി വ്യക്തി വിവരങ്ങൾ നൽകിയാല്‍ മതി.
23.82°C








