Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുറ്റ്യാടി എംഎൽഎ കെപി കുഞ്ഞഹമ്മദ് കുട്ടിക്കെതിരെ സിപിഐഎം നടപടിയെടുത്തു. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും കുഞ്ഞമ്മഹദ് കുട്ടിയെ ഒഴിവാക്കി.തെരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധ പ്രവർത്തനങ്ങളിലെ പങ്കാളിത്തം ആരോപിച്ചാണ് നടപടി.എന്നാൽ നടപടിക്കെതിരെ കുഞ്ഞഹമ്മദ് കുട്ടി അപ്പീൽ നൽകി.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ എംഎൽഎക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലൻ, എളമരം കരീം എംപി, സംസഥാന സെക്രട്ടറിയേറ്റ് അംഗം ടിപി രാമകൃഷ്ണൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.അതേസമയം പാർട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തിൽ പാർട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാൽ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെയാണ് കുഞ്ഞഹമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
23.82°C








