Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടന്‍. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പുന:സംഘടനയാണ് നടക്കാൻ പോകുന്നത്. ഇതിൽ 25 പുതിയ മന്ത്രിമാര്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് മന്ത്രിസഭയില്‍ ഇടംകിട്ടും. 53 അംഗ മന്ത്രിസഭയാണ് നിലവില്‍.  പ്രകടനം തൃപ്തികരമല്ലാത്ത ചില മന്ത്രിമാരെ ഒഴിവാക്കാനും സാധ്യതയുണ്ട്.

നിലവിലെ മന്ത്രിസഭയില്‍ 51 അംഗങ്ങളാണുള്ളത്. പരമാവധി 28 പേര്‍ വരെ പുതിയതായി മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകള്‍. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ വലിയ പങ്കുവഹിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അസ്സമില്‍ ഹിമന്ത ബിശ്വശര്‍മയ്ക്കായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുത്ത സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടും നേടുമെന്ന് ഉറപ്പ്‌.നിതീഷ്‌കുമാറിന്റെ ജെഡിയുവിനും ഇത്തവണ മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും. 2019ല്‍ ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം ജെഡിയു നിരസിച്ചിരുന്നു. പുന:സംഘടനയില്‍ പാര്‍ട്ടിക്ക്‌ രണ്ട് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനകളുണ്ട്. 

Readers Comment

Add a Comment