Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:25 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങൾക്ക് സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾ വാക്‌സിൻ വിതരണം സംബന്ധിച്ച് നടത്തിയ പരാമർശങ്ങൾക്കാണ് വിമർശനം.

കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്‌സിൻ വിതരണം നടക്കുന്നത്. വാക്‌സിൻ വിതരണവുമായി സംബന്ധിച്ച് ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് അപാകതയുണ്ടെങ്കിൽ അത് വിശദമായ പദ്ധതിയിലൂടെ സംസ്ഥാനം പരിഹരിക്കണം. വാക്‌സിൻ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്‌സിൻ വിതരണം ചെയ്യാൻ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്തർ സംസ്ഥാന തലത്തിൽ വാക്‌സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ, ദില്ലി, ഗുജറാത്ത്, ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വാക്‌സിൻ ലഭ്യത കുറവാണെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു.

 

Readers Comment

Add a Comment