Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:16 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വർക്കല പാപനാശത്ത് സായാഹ്ന സവാരി നടത്തുകയായിരുന്നു വിദേശ വനിതകൾക്ക് നേരെ അതിക്രമം. ഇതുസംബന്ധിച്ച് ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾ വർക്കല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവർക്കൊപ്പം മുംബൈ സ്വദേശിയായ സ്ത്രീയും ഉണ്ടായിരുന്നു. അക്രമി സംഘത്തെ തേടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവമുണ്ടായത്. നാല് മാസത്തോളമായി വർക്കലയിലെ ഹോം സ്റ്റേയിൽ താമസിച്ചു വരുന്ന സ്ത്രീകൾക്കു നേരെയാണ് ആക്രമമുണ്ടായത്. മദ്യപിച്ചെത്തിയ പ്രതികൾ അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

 

Readers Comment

Add a Comment