Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:18 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സംസ്ഥാനത്ത് ഡിജിപിമാർ മാറുമ്പോൾ അതേപടി പോസ്റ്റിങ് മാറ്റം കിട്ടുന്ന മറ്റ് ചിലരുണ്ട്. സംശയിക്കേണ്ട, കോമഡി ആർട്ടിസ്റ്റുകൾ തന്നെ. ലോക്നാഥ് ബഹ്റയുടെ സൂപ്പർ ഹിറ്റ് ഡ്യൂപ്പായിരുന്നു പാഷാണം ഷാജി. ഇനി പാഷാണം ഷാജിക്ക് അൽപം വിശ്രമിക്കാം.  ഇപ്പോൾ പുതിയ ഡിജിപി അനിൽ കാന്തിന്റെ രൂപത്തോട് സാമ്യമുള്ള ആർട്ടിസ്റ്റിനെ റെക്കോഡ് വേ​ഗത്തിൽ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ട്രോളൻമാർ അവർക്കുവേണ്ട ഡിജിപിയെ ​ആഘോഷമാക്കി കഴിഞ്ഞു.  സംസ്ഥാന പോലീസ് മേധാവിയുടെ  ആ അപരൻ നടനായ ചെമ്പിൽ അശോകനാണ്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ അപരനായി നടൻ സാജു നവോദയയെ കണ്ടെത്തിയ ട്രോളൻമാർ, പുതിയ ഡിജിപി അനിൽകാന്തിന്റെ അപരനായി ഇപ്പോൾ  അശോകനെ നിയമിച്ചുവെന്ന് പറയാം. സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ട്രോളുകളുടെ തലവൻ അശോകനായി. തർക്കങ്ങളില്ലാതെയായിരുന്നു നിയമനം. ഇതൊക്കെയൊരു ഭാഗ്യമെന്നാണ് നടൻ അശോകൻ കരുതുന്നത്. 


പുതിയ ഡിജിപി അനിൽ കാന്തിൽ ഏറെ പ്രതീക്ഷയാണ് കേരളത്തിന്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ഈ പോലീസ് ഉദ്യോ​ഗന്ഥന് മേന്മകൾ ഏറെയാണ്. അധികം വിവാദങ്ങളിൽ ഉൾപ്പെടാത്ത പ്രകൃതക്കാരനായ അനിൽ കാന്ത് കേരള പൊലീസിലെ ഏറ്റവും പ്രഗല്ഭനായ ദീർഘദൂര ഓട്ടക്കാരനാണ്.തലസ്ഥാനത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ദിവസവും കുറഞ്ഞത് 40 റൗണ്ട് അദ്ദേഹം ഓടും. ഒരു റൗണ്ട് 400 മീറ്റർ. ഏകദേശം 16 കിലോമീറ്റർ.1988 ബാച്ചുകാരനായ അനിൽകാന്ത് കേരളത്തിൽ ജോലിയിൽ പ്രവേശിച്ച നാൾമുതൽ വ്യായാമം മുടക്കാറില്ല.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അസൗകര്യമുണ്ടെങ്കിൽ തൊട്ടടുത്തുള്ള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് ഓട്ടം മാറ്റും. ഔദ്യോഗിക ജോലിയുടെ ഭാഗമായി മറ്റു സ്ഥലങ്ങളിലാണെങ്കിലും ഓടാനുള്ള സൗകര്യം ഒരുക്കിനൽകുമെന്ന് പേഴ്‌സണൽ സെക്രട്ടറി സജീവ് പറഞ്ഞു.ആദ്യം മുതൽ അവസാനം വരെ ഒരേ വേഗത്തിൽ ഓടുന്നതും അനിൽ കാന്തിന്റെ പ്രത്യേകതയാണ്. ന്യൂഡൽഹിയിലെ പഠനകാലത്തും ഫുട്‌ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നത് പതിവായിരുന്നു. ആരോഗ്യസംരക്ഷണത്തിനു നൽകിയ പ്രാധാന്യം ഐ.പി.എസുകാരനായ ശേഷവും തുടർന്നു.

ഓട്ടത്തിനുശേഷം പോലീസ് ഉദ്യോഗസ്ഥർക്കായുള്ള ജിമ്മിലും വർക്കൗട്ട് ചെയ്യും. 15 മിനിറ്റ് മാത്രമാണ് ജിമ്മിൽ പരിശീലനം. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധാലുവായ പുതിയ ഡിജിപി എന്നും കൂടെ ഓടുന്ന പലരെയും വേഗത്തിലും സ്റ്റാമിനയിലും പിന്നിലാക്കും. ഇപ്പോഴിതാ ഓട്ടത്തിലും സീനിയോറിറ്റിയിലും മുൻപിലായിരുന്ന ഡിജിപിമാരായ സുദേഷ് കുമാർ, ബി.സന്ധ്യ എന്നിവരെ പിന്നിലാക്കിയാണ് പൊലീസ് മേധാവി പദവിയിലേക്ക് അപ്രതീക്ഷിതമായി അനിൽ കാന്ത് എത്തിയിരിക്കുന്നത്..മാധ്യമങ്ങളോട് കൃത്യമായ അകലം പാലിക്കുന്നതിനാൽ അദ്ദേഹത്തിന്റ നിയമനം വെല്ലുവിളിയാകില്ലെന്ന പ്രതീക്ഷയിലാണ് ഭരണമുന്നണിയിലുള്ളവർ. 

Readers Comment

Add a Comment