Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:12 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കസ്റ്റഡി കാലാവധി ഇന്ന് അവസാനിരിക്കെ വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തെളിവെടുപ്പ് മാറ്റിവച്ചു.ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് കൊവിഡ് മുക്തനായ ശേഷമാകും നടത്തുക.നിലമേൽ കൈതോട് ഉള്ള വിസ്മയയുടെ വീട്ടിലേക്ക് കിരൺകുമാറിനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ തന്നെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടി. പ്രതിയെ എത്തിക്കുമ്പോൾ പ്രതിഷേധിക്കാനും സംഘടനകൾ സജ്ജമായി. പക്ഷേ അതിനിടയിലാണ് പ്രതിക്ക് കൊവിഡ് ആണെന്ന സ്ഥിരീകരണം. ജനങ്ങളെ ഒഴിപ്പിക്കാനുള്ള മാർഗം ആണെന്ന് പറഞ്ഞ് ചിലർ കുറെ സമയം അവിടെ തുടർന്നു. വാർത്ത ഉറപ്പിച്ചതോടെ മടങ്ങിപ്പോയി

Readers Comment

Add a Comment