Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിദ്യാർത്ഥികൾ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിർത്തിവെക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും സുധാകരൻ ചോദിച്ചു. പരീക്ഷാനടത്തിപ്പിൽ ഏകാധിപത്യ തീരുമാനമാണ് സർക്കാരിന്റേതെന്നും സുധാകരൻ വിമർശിച്ചു.
സ്വർണ്ണക്കവർച്ച, ക്വട്ടേഷൻ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരൻ രൂക്ഷ വിമർശനം ഉയർത്തി. ഇതൊക്കെ കണ്ണൂരിൽ കുറേകാലമായി നടക്കുന്നതാണ്. കൊടി സുനിക്കും കിർമാണി മനോജിനും എതിരെ നടപടി എടുക്കാൻ സിപിഎമ്മിന് സാധിക്കുമോ. കണ്ണൂർ ജയിലിൽ കൊടി സുനിയാണ് ജയിൽ സൂപ്രണ്ട്. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡലെന്നും സുധാകരൻ വിമർശിച്ചു.സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നെന്ന് സുധാകരൻ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതിൽ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികൾ എന്തിന് മുഖ്യമന്ത്രിയെ വീട്ടിൽ പോയി കണ്ടു. പ്രോട്ടോക്കോൾ ലംഘിച്ച് കോൺസൽ ജനറലിനെ എന്തിന് കാണണമെന്നും സുധാകരൻ ചോദിച്ചു.
23.82°C








