Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജോലി തട്ടിപ്പുകേസിൽ പാലാരിവട്ടം പോലീസ് അറസ്റ്റുചെയ്തു റിമാൻഡിൽ കഴിയുന്ന ബിനു ചാക്കോ പഴയചിറയുടെ ക്രിമിനൽ സ്വഭാവത്തിന് കുടുംബാംഗങ്ങളും ഇരകൾ. ചങ്ങനാശ്ശേരി ഭാഗത്ത് ഫ്രോഡ് ബിനു, തവള ബിനു എന്നെല്ലാം അറിയപ്പെട്ടിരുന്ന ക്രിമിനലായ ബിനുവിനെ ഇപ്പോൾ നാട്ടുകാർ വിളിക്കുന്നത് ക്ലിപ്പ് ബിനു എന്നാണ്.കാരണം ബിനുവിന്റെ നഗ്ന സെക്‌സ് ചാറ്റ് വീഡിയോ ആഗോള വ്യാപകമായി പ്രചരിക്കപ്പെട്ടു കഴിഞ്ഞു.
ബിനു ചാക്കോ പഴയചിറ ലൈം ലൈറ്റിൽ വരുന്നത് എറണാകുളം -അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ മാർ ആലഞ്ചേരിയെ ന്യായീകരിച്ചുകൊണ്ട് ചാനൽ ചർച്ചകളിൽ പങ്കെടുത്തുകൊണ്ടാണ്. തുടർന്ന് കുറവിലങ്ങാട്ട് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ മുൻ ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ ന്യായീകരിച്ചുകൊണ്ടും
ചങ്ങനാശ്ശേരി പായിപ്പാടിനടുത്തു ചാഞ്ഞോടിയിൽ പഴയചിറ കുടുംബം തികച്ചും സാധാരണ കുടുംബമാണ്.യശ്ശശരീരനായ ഫാ .പഴയചിറ എന്ന പുണ്യനായ വൈദികന്റെ കുടുംബം.ഇന്ന് പള്ളിയിൽ പോലും പോകാനാകാതെ,സമൂഹത്തെ അഭിമുഖീകരിക്കാനാകാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ബന്ധുക്കൾ പറയുന്നു.
ഇക്കഴിഞ്ഞ ജനുവരി ആറിനാണ് കോട്ടയം ജില്ലയിലെ കറുകച്ചാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ചമ്പക്കര പഴയചിറ വീട്ടിൽ തോമസും റോസമ്മയും മരിച്ച നിലയിൽ കാണുന്നത്.തിരുവല്ലായ്ക്കടുത്ത് പെരും തുരുത്തിയിൽ സ്ഥിരതാമസക്കാരനായ ബിനു ചാക്കോ ആ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു. ഇനി ചമ്പക്കര നിവാസികൾ ഈ കേസിനെക്കുറിച്ചു പറയുന്നത് നോക്കാം.
മരണപ്പെട്ട തോമസിനും റോസമ്മക്കും ഒരു മകനും മകളുമാണുള്ളത് . കുടുംബത്തിന്റെ രഹസ്യാത്മകതയെ കരുതി അവരുടെ പേരുകൾ വെളിപ്പെടുത്തുന്നില്ല.മകൻ അബുദാബിയിലാണ്.ചമ്പക്കരയിലെ പറമ്പ് ഈ മകൻ വാങ്ങിയതാണ് .തുടർന്ന് 35 ലക്ഷം രൂപ ലോണെടുത്ത് മകൻ ഒരു വീടും പണിതു.വിവാഹിതനായ മകൻ ഭാര്യ ,മാതാപിതാക്കൾ,പെങ്ങൾഎന്നിവരോടൊത്ത് കുറച്ചുകാലം മുമ്പ് ഈ വീട്ടിൽ താമസമാക്കി.
ഈ അവസരത്തിലാണ് ബിനു ചാക്കോ ആ വീട്ടിൽ നുഴഞ്ഞു കയറുന്നത്.കൊറോണക്കാലത്ത് അബുദാബിയിൽ തോമസിന്റെ മകന്റെ ശമ്പളം വെട്ടിക്കുറച്ചു,ഒന്നുരണ്ടു മാസം ഭാര്യക്കും മാതാപിതാക്കൾക്കും അയക്കുന്ന തുക സ്വൽപ്പം കുറഞ്ഞു.വീടിന്റെ ലോണിന്റെ emiയും അടക്കണം.
മകന്റെ ഭാര്യയോട് ഭർത്താവിനെപ്പറ്റി അപവാദങ്ങൾ പറഞ്ഞു ബിനു ചാക്കോ ഈ ദമ്പതികളെ തമ്മിൽ തെറ്റിച്ചു .ഇപ്പോൾ ആ സ്ത്രീ കാസർഗോഡ് ജില്ലയിലെ സ്വന്തം വീട്ടിലാണ്. ക്രമേണ ബിനു ചാക്കോ അപ്പനേയും അമ്മയേയും സഹോദരിയേയും ഈ മകനെതിരാക്കി. മകനെതിരെ മാതാപിതാക്കളും സഹോദരിയും പരാതി കൊടുത്തു.പരാതിയറിഞ്ഞ മകൻ ഈ കൊറോണക്കാലത്തും അബുദാബിയിൽ നിന്നെത്തി മാതാപിതാക്കളെയും സഹോദരിയെയും സംരക്ഷിച്ചുകൊള്ളാമെന്ന് പോലീസിൽ ഉറപ്പു കൊടുത്ത ശേഷം തിരികെപ്പോയി.
ഈ വീടും സ്ഥലവും തോമസിന്റെ പേരിലാണെന്നാണ് ബിനു ചാക്കോ ധരിച്ചു വശായത്. അതിനിടയിൽ തോമസിന്റെ മകളെ പൂർണ്ണമായും ബിനു ചാക്കോ സ്വന്തം വശത്താക്കി.
ഇക്കഴിഞ്ഞ ജനുവരി ആറിന് തോമസും റോസമ്മയും സ്വന്തം വീട്ടിൽ വ്യത്യസ്‌ത മുറികളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. രണ്ടു മുറികളിലെയും ഫാനുകളുടെ ലീഫുകൾ അഴിച്ചുമാറ്റിയ ശേഷം തുണികൊണ്ടു കുരുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ബിനു ചാക്കോ വശത്താക്കിയ മകൾ ആ സമയത്തു വീട്ടിലുണ്ട്.രണ്ടു മരണങ്ങളും അറിഞ്ഞില്ല എന്നാണ് 22 വയസുള്ള മകളുടെ മൊഴി.
ഈ ദിവസങ്ങളിൽ ചമ്പക്കരയിലെ തോമസിന്റെ വീട്ടിൽ ബിനു ചാക്കോയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തോമസിന്റെ മരണശേഷം മകൾ വീടിനും പറമ്പിനും അവകാശവാദം ഉന്നയിച്ചു .പക്ഷേ അപ്പോഴാണ് മകൾക്കും ബിനു ചാക്കോയ്ക്കും മനസിലാകുന്നത് വീടും പറമ്പും അബുദായിലുള്ള മകന്റെ പേരിലാണെന്ന്.
നാട്ടുകാരും പഴയചിറ കുടുമ്പക്കാരും ഈ ഇരട്ട ദുരൂഹമരണത്തിന് പിന്നിൽ ബിനു ചാക്കോയുടെ കൈകളുണ്ടെന്ന് സംശയിക്കുന്നു.കേസ് പോലീസ് അന്വേഷണത്തിലാണ്.കോടതിയിൽ കേസ് നിലവിലുണ്ട്.മകൾ ബിനു ചാക്കോയുടെ സംരക്ഷണയിലായിരുന്നു.
23.82°C








