Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. ലോക്‌നാഥ് ബെഹ്‌റയുടെ വിടവാങ്ങൽ പരേഡ് രാവിലെ 7.30ന് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ ആരംഭിച്ചു.2016 ജൂൺ 1 മുതൽ 2017 മെയ് 6 വരെയും 2017 ജൂൺ 30 മുതൽ 2021 ജൂൺ 30 വരെയുമാണ് ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയിലിരുന്നത്. ആലപ്പുഴയിൽ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.തുടർന്ന് കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ, കണ്ണൂർ എസ്പി, കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ്, കൊച്ചി പൊലീസ് കമ്മീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളിൽ പ്രവർത്തിച്ചു.അഞ്ച് വർഷം സംസ്ഥാന പൊലീസ് മേധാവിയെന്ന അപൂർവ നേട്ടവുമായാണ് ലോക്‌നാഥ് ബെഹ്‌റയുടെ പടിയിറക്കം.
ഡിജിപി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും ലോക്‌നാഥ് ബെഹ്‌റയാണ്. കേരള പൊലീസിൽ ആധുനികവത്ക്കരണം നടപ്പിലാക്കിയതും ഇദ്ദേഹമാണ്.ഇന്ന് ചേരുന്ന ക്യാബിനറ്റിൽ പുതിയ ഡിജിപിയെ നിശ്ചയിക്കുന്നതോടെ ലോക്‌നാഥ് ബെഹ്‌റ ഔദ്യോഗിക ചുമതലകൾ കൈമാറി പോലീസ് ആസ്ഥാനത്ത് നിന്നും പടിയിറങ്ങും. യുപിഎസ് സി കൈമാറിയ മൂന്നംഗ പാനലിലെ ഒരാളെ മന്ത്രിസഭാ യോഗം തീരുമാനിക്കും.വിജിലൻസ് ഡയറക്ടർ കെ സുധേഷ് കുമാർ, ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവർ പട്ടികയിലുണ്ട്.
വിജിലൻസ് ഡയറക്ടർ കെ സുധേഷ് കുമാർ, ഫയർ ഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവർ പട്ടികയിലുണ്ട്. റോഡ് സേഫ്റ്റി കമ്മിഷണർ അനിൽ കാന്തിനെയും പരിഗണിക്കുന്നു. നിലവില് സുധേഷ് കുമാർ ഡിജിപി റാങ്കിലും ബി സന്ധ്യയും അനിൽ കാന്തും എഡിജിപി റാങ്കിലുമാണ്.
23.82°C








