Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശമ്പളമില്ല , സുവിശേഷകർ പ്രസം​ഗങ്ങൾ നിർത്തുന്നു 

ശമ്പളമടക്കമുള്ള സാമ്പത്തിക സഹായങ്ങൾ കിട്ടാതായതോടെ വിവിധ പെന്തക്കോസ്ത് വിഭാഗങ്ങളുടെ സു വിശേഷകർ പരസ്യ മതപ്രചാരണ പ്രസംഗങ്ങൾ നിർത്തുന്നു.ചെറിയ പള്ളികളിലെ സുവിശേഷം, വീടുകൾ കേന്ദ്രീകരിച്ചു ള്ള സുവിശേഷം, പൊതുസ്ഥലങ്ങളിലും റോഡരികുകളിലുമുള്ള പരസ്യമായ മതപ്രചാരണ പ്രസംഗങ്ങൾ തുടങ്ങിയവയാണ് ഇവർ താൽക്കാലികമായി നിർത്തുന്നത്. പ്രചാരവേല സമയത്ത് മാസം തോറും ലഭിച്ചിരുന്ന ശമ്പളം ലഭിക്കാതായതോടെ വരുമാനം പ്രതീക്ഷിച്ച് നിർമിച്ച വീടിന്റെയും, വാങ്ങിയ വാഹനങ്ങളുടെയും അടക്കമുള്ള വായ്പകൾ തിരിച്ചടക്കാനാവാതെ മിക്ക പാസ്റ്റർമാരും നെട്ടോട്ടത്തിലാണ്. 

പൊതുവേ ആത്മീയ വ്യാപാര രം​ഗത്തുള്ളവർക്കെല്ലാം കൊവിഡ് രണ്ടാം തരം​ഗം പ്രതീക്ഷിക്കാത്ത വരുമാന നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.സഭാ തലവന്മാർക്കും മെത്രാൻമാർക്കുമൊഴികെ ബാക്കി എല്ലാവർക്കും കൊവിഡ് ദുരിതം കനത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചത്. പള്ളികളിൽ വിശ്വാസികളെത്താത്തിനാൽ കാണിക്ക വീഴുന്നില്ല.. സംഭാവന ലഭിക്കുന്നില്ല. ഭവന സന്ദർശനം നടത്തി പിരിവ് നടത്താൻ സാധിക്കില്ല, കല്യാണം, മാമോദീസ , കൂദാശ തുടങ്ങീ ചടങ്ങുകൾ വഴിയും ഉദ്ഘാടന ചടങ്ങുകൾ വഴിയും ലഭിച്ചിരുന്ന വരുമാനവും ഒന്ന് ഒന്നര കൊല്ലമായി നിലച്ചു. മെത്രാന്മാർക്കാണേൽ കൈമുത്ത് കുറവ്, ..ചുരുക്കത്തിൽ കൊവിഡ് വന്നതോടെ ആത്മീയ രം​ഗത്തുള്ള എല്ലാവരും പ്രതിസന്ധിയിലായി. 

Readers Comment

Add a Comment