Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യുഎസിന്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളി പോലീസ് ചീഫ് ആകുന്നു. 16 വർഷത്തോളമായുള്ള സർവീസിന് ശേഷം മലയാളിയായ മൈക്ക് കുരുവിള (മൈക്കിൾ കുരുവിള) ഇല്ലിനോയിലെ ബ്രൂക്ക്ഫീൽഡ് നഗരത്തിൽ അടുത്ത മാസം പോലീസ് ചീഫായി ചാർജ്ജെടുക്കും. രണ്ട് വർഷമായി ഡെപ്യൂട്ടി പോലീസ് ചീഫാണ് ഇദ്ദേഹം.
കോട്ടയം മാന്നാനം പറപ്പള്ളിൽ ചിറ കുടുംബാംഗം ജോൺ കുരുവിളയുടെയും, മാവേലിക്കര കൊന്നയിൽ കുടുംബാഗം സെലീനയുടെയും മകനാണ് മൈക്ക് കുരുവിള. കോളജ് പഠനത്തിനായാണ് പിതാവ് ജോൺ കുരുവിള അമേരിക്കയിലെത്തിയത്. പിന്നീട് അവിടെ സ്ഥിരതാമസമായി. അക്കൗണ്ടന്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം വിരമിച്ചത്. നോർത്ത് വെസ്റ്റ് ചിക്കാഗോയിൽ ജനിച്ചുവളർന്ന മൈക്ക് കുരുവിള, സോഷ്യൽ വർക്കിൽ ഡിഗ്രി, മാസ്‌റ്റേഴ്‌സ് ബിരുദങ്ങൾ എടുത്തയാളാണ്. ബ്രൂക്ക്ഫീൽഡ് പോലീസിൽ സോഷ്യൽ വർക്കറായാണ് ജോലി ആരംഭിച്ചത്. പോലീസ് ക്രൈസിസ് വർക്കർ തസ്തികയിൽ നിന്നും പിന്നീട് പോലീസ് സേനയുടെ ഭാഗമാകുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ പോലീസിൽ ചേരുക എന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും കുരുവിള വെളിപ്പെടുത്തി.
അദ്ദേഹം നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ ഭാര്യ സിബിളും പങ്കാളിയാകാറുണ്ട്. മനുഷ്യക്കടത്ത്, സെക്‌സ് ട്രാഫിക്കിങ് എന്നീ പ്രശ്‌നങ്ങളിൽ ഇടപെട്ട് ഇവർ സന്നദ്ധസേവനം നടത്തിവരുന്നു. കോട്ടയം മറ്റക്കര സ്വദേശി ജോർജ്ജ് ഐക്കരയുടെയും, കുറിച്ചിത്താനം കളപ്പുരയ്ക്കൽ കുടുംബാംഗം റോസമ്മയുടെയും മകളായ സിബിൾ സോഷ്യൽ വർക്കറായി ജോലി ചെയ്യുകയാണ്. സാമുവൽ (10), മിക്ക (മൂന്ന്) എന്നിവർ മക്കളാണ്.
സോഷ്യൽ വർക്കും, പോലീസിങ്ങും സമന്വയിപ്പിച്ചാണ് ഇപ്പോൾ സേന പ്രവർത്തിക്കുന്നതെന്നും, മുമ്പുള്ളതിൽ നിന്നും ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ട് കുറ്റകൃത്യങ്ങളുണ്ടാകുന്നു, പ്രതിയുടെ മാനസിക നില എന്ത് എന്നെല്ലാം ഇന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അതിനാൽ സോഷ്യൽ വർക്ക് പോലീസിങ്ങിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് ഇപ്പോൾ.
പോലീസ് ചീഫ് സ്ഥാനത്തേയ്ക്ക് ഉയരുന്നതോടെ ഉത്തരവാദിത്തങ്ങളും കൂടുമെന്ന് കുരുവിള പറയുന്നു. എളുപ്പമെന്ന് തോന്നാമെങ്കിലും പോലീസ് ജോലി അപകട സാധ്യതയള്ളതാണ്. ശാരീരികവും, മാനസികവുമായി ഏറെ തയ്യാറെടുപ്പുകളും, ത്യാഗവും വേണ്ട ജോലിയാണ് പോലീസിങ്. കുടുംബവുമായി ചെലവിടുന്ന സമയവും കുറയും. അതേസമയം ഈ ജോലി ഒരു പ്രിവിലേജ് ആയി കരുതേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.ഇന്ത്യക്കാരനാണെങ്കിലും തനിക്ക് അമേരിക്കയിൽ വിവേചനമൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് കുരുവിള പറയുന്നു. മാസ്റ്റേഴ്‌സ് ബിരുദമുള്ളതും പോലീസ് ചീഫ് സ്ഥാനത്തേയ്ക്ക് പ്രൊമോഷൻ ലഭിക്കാൻ സഹായിച്ചു.
International Association of Chiefs of Police-ന്റെ കഴിഞ്ഞ വർഷത്തെ Police Under 40 അവാർഡ് ജേതാക്കളിൽ ഒരാളുമായിരുന്നു മൈക്ക് കുരുവിള. വിവിധ രാജ്യങ്ങളിലെ 40 വയസിന് താഴെയുള്ള മികച്ച 40 പോലീസ് ഉദ്യോഗസ്ഥരെയാണ് അവാർഡിനായി പരിഗണിച്ചത്. 2006-ൽ ബ്രൂക്ക്ഫീൽഡ് പോലീസിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
23.82°C








