Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെഎസ്ആർടിസി പെൻഷൻ വിതരണം മുടങ്ങി. സഹകരണബാങ്കുകളുമായുള്ള സർക്കാർ ധാരണപത്രം സംബന്ധിച്ച് ഉത്തരവിറങ്ങാത്തത് കൊണ്ടാണ് പെൻഷൻ വിതരണം വൈകുന്നത്. 40000ത്തോളം കുടുംബങ്ങൾ ഇതോടെ പ്രതിസന്ധിയിലായെന്ന് പെൻഷൻകാരുടെ സംഘടന പറയുന്നു. സർക്കാരിനെതിരെ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട് .
പ്രതിമാസം 60 കോടിയോളം രൂപയാണ് പെൻഷൻ നൽകാൻ വേണ്ടത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം വഴി, സംസ്ഥാന സർക്കാരാണ് നിലവിൽ പെൻഷൻ വിതരണം ചെയ്യുന്നത്. പെൻഷനു വേണ്ടി സഹകരണബാങ്കുകൾ ചെലവഴിക്കുന്ന തുക 10 ശതമാനം പലിശ സഹിതം സർക്കാർ നൽകുമെന്നാണ് കരാർ. കഴിഞ്ഞ വർഷം ഒപ്പിട്ട ധാരണപത്രത്തിന്റെ കാലാവധി ഇക്കഴിഞ്ഞ മാർച്ച് മാസത്തോടെ അവസാനിച്ചു.പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ കരാർ രണ്ടുമാസം കൂടി നീട്ടി. ഈ സാമ്പത്തിക വർഷത്തേക്കുള്ള ധാരണപത്രം ഇതുവരെ തയ്യാറാക്കി ഉത്തരവിറങ്ങാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം
പെൻഷൻ മുടങ്ങില്ലെന്ന് ഇടതുമുന്നണി കഴിഞ്ഞ പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയിരുന്നു . സഹകരണ ബാങ്കുകളുമായുള്ള ധാരണപത്രം സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉത്തരവിറങ്ങിയാലുടൻ പെൻഷൻ വിതരണം പുനരാരംഭിക്കുമെന്നും അടുത്ത ഏപ്രിൽ വരെ മുടങ്ങില്ലെന്നുമാണ് വിശദീകരണം.
23.82°C








