Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുഹൃത്തായ യുവതി ബലാത്സംഗത്തിന് ഇരയായെന്ന ഒളിംപ്യൻ മയൂഖ ജോണിയുടെ കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തതിൽ ഈ കേസ് മുക്കാൻ പോലീസിനൊപ്പം നിന്നത് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനെന്ന് വിവരം. ഇരയായ യുവതിക്കൊപ്പം തൃശൂരിൽ  ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മയൂഖ ഒരു ബിഷപ്പും ഈ പീഡനം മുക്കാൻ ഇടപെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയത്. 2016 ജുലൈയിൽ ചുങ്കത്ത് ജോൺസൺ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്നും മയൂഖ ഇന്നലെ പറഞ്ഞിരുന്നു . പീഡന ആരോപണ വിധേയനായ ജോൺസണുമായി ബിഷപ്പിന് പലയിടപാടുകളുണ്ടായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ വീട്ടിൽ ബിഷപ്പിന് സർവ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. 

.ഇരിങ്ങാലക്കുടയിലേയും ചാലക്കുടി ഭാ​ഗത്തേയും അറിയപ്പെടുന്ന പലിശക്കാരനാണ് ചുങ്കത്ത് ജോൺസൺ. ബിഷപ്പിന് പുറമേ  പെൺകുട്ടിയെ മാനഭംഗംചെയ്തയാളെ രക്ഷിക്കാൻ തൃശ്ശൂർ എസ്‌.പി. ജി. പൂങ്കുഴലി അടക്കമുള്ള പോലീസും പ്രോസിക്യൂട്ടറും വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈനും കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയും  ഇടപെട്ടിരുന്നുവെന്നും മയൂഖ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

2016 ജൂലായ് ഒമ്പതിന് വീട്ടിൽ ആരുമില്ലാത്ത സമയത്ത് മുരിങ്ങൂർ സ്വദേശി ചുങ്കത്ത് സി.സി. ജോൺസൺ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി നഗ്നഫോട്ടോകൾ പകർത്തിയത്. കേസിൽ കോടതി ഇടപെടൽ ഉണ്ടായതോടെയാണ് ആളൂർ പോലീസ് കേസ് രജിസ്റ്റർചെയ്തതെന്ന് മയൂഖ പറഞ്ഞു. ജോൺസണിന്റെ യഥാർത്ഥ വീട്ടു പേര് ചുങ്കത്ത് എന്നല്ലെന്നും ഈ അടുത്ത കാലത്താണ് ഇദ്ദേഹം ഈ പേര് സ്വീകരിച്ചതെന്നും ജോൺസണിന്റെ അടുത്ത ബന്ധുക്കൾ ഐടുഐ ന്യൂസിനോട് പറഞ്ഞു.. 

പെൺകുട്ടി പരാതിനൽകാൻ ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ 2018-ൽ വിവാഹശേഷവും ഇയാൾ ശല്യപ്പെടുത്തിയപ്പോൾ പെൺകുട്ടി എല്ലാ വിവരങ്ങളും തന്നോടുപറയുകയായിരുന്നുവെന്നും മയൂഖ പറഞ്ഞിരുന്നു. കാര്യങ്ങൾ ചോദിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ പ്രതി തന്നെയും ഭീഷണിപ്പെടുത്തി. 2018-ൽ കൊച്ചിയിലെ മാളിൽ തടഞ്ഞുനിർത്തിയാണ് ഭീഷണിപ്പെടുത്തിയത്. 2020-ൽ പെൺകുട്ടിയുടെ വീട്ടിൽ ഗുണ്ടകളെ അയച്ചും ഭീഷണിപ്പെടുത്തി. ബോംബൈ സാബു എന്ന ​ഗുണ്ടയാണ് പെൺകുട്ടി താമസിക്കുന്ന വില്ലയിൽ ഭീഷണിയായതെത്തിയതും  നോട്ടീസ് വിതരണം നടത്തിയതും. നിലവിൽ യുവതിയുടെ ഭർത്താവിന്റെ പിന്തുണയിലാണ് കേസ് മുന്നോട്ടുപോകുന്നത്. 2021 മാർച്ചിൽ പെൺകുട്ടിയും ഭർത്താവും എസ്.പി.ക്ക് പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല. തന്നെ ഭീഷണിപ്പെടുത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം പരാതിനൽകിയിട്ടും നടപടിയെടുത്തില്ലെന്നും മയൂഖ ആരോപിച്ചു.

ചാലക്കുടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയശേഷം പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ പോലീസ് സാന്നിധ്യത്തിലും ഭീഷണിപ്പെടുത്തി. പരാതി ആദ്യം അനുഭാവപൂർവം കേട്ട എസ്.പി. പൂങ്കുഴലി പിന്നീട് അപമാനിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്. എം.സി. ജോസഫൈൻ പ്രതിയെ രക്ഷിക്കാൻ പോലീസിൽ ഇടപെട്ടുവെന്ന് വ്യക്തമായ വിവരമുണ്ടെന്നും മയൂഖ ആരോപിച്ചിരുന്നു .മുഖ്യമന്ത്രിക്കു നൽകിയ പരാതിയെത്തുടർന്ന് പെൺകുട്ടിയെ ആളൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും പ്രധാനപ്പെട്ട പലരുടെയും മൊഴി രേഖപ്പെടുത്തിയില്ല. കേസ് വൈകിപ്പിച്ചതിലൂടെ പ്രതിക്ക് രക്ഷപ്പെടാനുള്ള സാവകാശം പോലീസ് നൽകുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന്  ജില്ലാ ക്രൈം ബ്രാഞ്ചും ഏഴുപേരടങ്ങുന്ന പ്രത്യേക സംഘവും കേസ് അന്വേഷിക്കും 
  

Readers Comment

Add a Comment